കട്ടപ്പന: ഇരുചക്ര വാഹന ഷോറൂം മാനേജരുടെ കൈവിരല്‍ മുന്‍ ജീവനക്കാരന്‍ കടിച്ചുമുറിച്ചതായി പരാതി. ഇരട്ടയാര്‍ നത്തുകല്ല് സ്വദേശി ടോമി ജോസഫിന്റെ കൈവിരലാണു മുന്‍ ജീവനക്കാരന്‍ കടിച്ചുമുറിച്ചത്. വെള്ളയാംകുടി കെഎസ്‌ആര്‍ടിസി ഡിപ്പോയ്ക്കു സമീപമുള്ള വാഹന ഷോറൂമിന്റെ മാനേജറാണ് ഇദ്ദേഹം.

സംഭവത്തില്‍ പാറക്കടവ് സ്വദേശിയും ഷോറൂമിലെ മുന്‍ ജീവനക്കാരനുമായ രഞ്ചു, ഒപ്പമെത്തിയ മറ്റു 3 പേര്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രഞ്ചുവിനെ നേരത്തേ സ്ഥാപനത്തിലെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ ഷോറൂമിനു മുന്നിലാണു സംഭവം. രഞ്ചുവും മറ്റു 3 പേരും കാറില്‍ എത്തിയപ്പോള്‍ ടോമി ഷോറൂമിന്റെ പുറത്തു നില്‍ക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രഞ്ചു ബലമായി പിടിച്ചുവലിച്ചതോടെ ടോമി എതിര്‍ത്തു. രഞ്ചുവിന്റെ സുഹൃത്തുക്കളും എത്തിയതോടെ ഷോറൂമിലെ മറ്റു ജീവനക്കാരും ഓടിയെത്തി. അതിനിടെ ആക്രമിക്കുകയും കൈവിരല്‍ കടിച്ചു മുറിക്കുകയുമായിരുന്നു. നാലംഗ സംഘം കടന്നുകളഞ്ഞു. പരുക്കേറ്റ ടോമി ചികിത്സ തേടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക