ചാര്‍ജ് ചെയ്യുന്നതിനിടെ കെഎസ്‌ആര്‍ടിസിയുടെ (KSRTC) ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീനുകള്‍ (Electronic Ticket Machine) പൊട്ടിത്തെറിച്ചു. വെഞ്ഞാറമൂട് (Venjarammoodu) കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ ഇന്നലെ രാവിലെയാണ് സംഭവം. കണ്ടക്ടര്‍മാര്‍ക്ക് ഉപയോഗിക്കുന്നതിനു വേണ്ടി ചാര്‍ജ് ചെയ്യുകയായിരുന്ന 5 ടിക്കറ്റ് മെഷീനുകളാണ് പൊട്ടിത്തെറിച്ചത്.

ഒരു മെഷീന്‍ പെട്ടെന്ന് തീ പിടിക്കുകയും അടുത്തുള്ള മറ്റു മെഷീനുകളിലേക്കു പടരുകയുമായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. ഇതിനു മുന്‍പും ചാര്‍ജിങ്ങിനിടെ ടിക്കറ്റ് മെഷീനുകള്‍ കത്തിയ സംഭവം ഉണ്ടായിട്ടുണ്ട്.അമിത വൈദ്യുത പ്രവാഹമോ മെഷീനുകള്‍ ഷോര്‍ട്ട് ആയതോ ആകാം കാരണമെന്ന് അധികൃതര്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജനുവരിയില്‍ വയനാട് സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ച്‌ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്കേറ്റിരുന്നു. തിരുവനന്തപുരത്ത് നിന്ന് എത്തിയ സൂപ്പര്‍ ഡീലക്സ് ബസില്‍ ഉപയോഗിച്ച മെഷീനാണ് പൊട്ടിത്തെറിച്ചത്. പൂര്‍ണമായും കത്തിയമര്‍ന്ന മെഷീന്‍ സമീപത്ത് നിന്ന് മാറ്റുമ്ബോഴാണ് കണ്ടക്ടര്‍ പെരുമ്ബാവൂര്‍ സ്വദേശി എം.എം. മുഹമ്മദ്, ഡ്രൈവര്‍ എറണാകുളം സ്വദേശി ജേക്കബ്ബ് ആന്റണി എന്നിവര്‍ക്ക് പരിക്കേറ്റത്.

ബസ് ഡിപ്പോയിലെത്തിച്ചതിന് ശേഷം കണ്ടക്ടറും ഡ്രൈവറും വിശ്രമ മുറിയില്‍ ഉറങ്ങുന്നതിനിടയിലായിരുന്നു മെഷീന്‍ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ഈ സമയം ബര്‍ത്തിലായിരുന്നു മെഷീന്‍ സൂക്ഷിച്ചത്. ശബ്ദംകേട്ട് ഉണര്‍ന്ന ജീവനക്കാര്‍ കണ്ടത് മെഷീന്‍ കത്തുന്നതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക