ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ തരംഗമാകുന്നത് ഒരു 10 രൂപ നോട്ടും അതിലെഴുതിയ കത്തുമാണ്. തന്റെ കാമുകന്‍ വിശാലിന് കാമുകി കുസും എഴുതിയതാണ് ഈ ലെറ്റര്‍. 10 രൂപ നോട്ടില്‍ ഹിന്ദിയിലാണ് വരികള്‍.

ഏപ്രില്‍ 26 ന് തന്റെ വിവാഹം ഉറപ്പിച്ചുവെന്നും തന്നെ വിളിച്ചുകൊണ്ടുപോകണമെന്നുമാണ് ആ വരികള്‍. വിശാല്‍, ഞാന്‍ ഏപ്രില്‍ 26 ന് വിവാഹിതയാവുകയാണ്. ദയവായി എന്നെ ഒപ്പം കൊണ്ടുപോകൂ. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നിന്റെ കുസുമം – നോട്ടിലെ വരികള്‍ ഇതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിപുല്‍ എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ചിത്രം പങ്കുവച്ചത്. ഇതോടെ ട്വിറ്റര്‍ ചിത്രം ഏറ്റെടുത്തു. വിശാലിന് സന്ദേശം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ട്വിറ്റര്‍ ഉപയോക്താവ് വിപുല്‍ ചിത്രം പങ്കുവെച്ചത്. “ട്വിറ്റര്‍, നിങ്ങളുടെ ശക്തി കാണിക്കൂ. നിങ്ങള്‍ക്ക് അറിയാവുന്ന എല്ലാ വിശാലുകളെയും ദയവായി ടാഗ് ചെയ്യുക,” അദ്ദേഹം തന്റെ പോസ്റ്റിന് അടിക്കുറിപ്പ് നല്‍കി.

പോസ്റ്റ് ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്തതോടെ നിരവധി ലൈക്കുകള്‍ ലഭിച്ചു. കമന്റ് വിഭാഗത്തില്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച നെറ്റിസണ്‍മാരില്‍ നിന്ന് ഈ ചിത്രം നിരവധി പ്രതികരണങ്ങള്‍ക്ക് കാരണമായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക