തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്ന കൊലപാതകങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുള്ളതായി സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ( 2019 മുതല്‍ 2022 മാര്‍ച്ച്‌ 8 വരെ) 1065 കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നത്. 2019ല്‍ 319, 2020ല്‍ 318, 2021ല്‍ 353 എന്നിങ്ങനെയാണ് സംസ്ഥാനത്ത് നടന്ന കൊലപാതകങ്ങളുടെ എണ്ണം.

ഈ വര്‍ഷം മാര്‍ച്ച്‌ 8-ാം തീയതിവരെ 75 കൊലപാതങ്ങള്‍ നടന്നു. മൂന്നുവര്‍ഷ കാലയളവില്‍ 1019 കൊലപാതക കേസുകളാണ് പൊലീസ് റജിസ്റ്റര്‍ ചെയ്തത്. 2019ല്‍ 308, 2020ല്‍ 305, 2021ല്‍ 336, 2022 മാര്‍ച്ച്‌ 8വരെ 70. എന്നിങ്ങനെയാണ് റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഘടിതമായി ആസൂത്രണം ചെയ്ത ആക്രമണങ്ങളില്‍ 83 പേര്‍ കൊല്ലപ്പെട്ടു. ഈ കാലയളവില്‍ ജയിലില്‍നിന്ന് പരോളിലിറങ്ങിയ രണ്ടുപേര്‍ കൊലപാതക കേസുകളില്‍ പ്രതികളായി. തിരുവനന്തപുരം റൂറല്‍ പൊലീസാണ് കൂടുതല്‍ കൊലപാതക കേസുകള്‍ റജിസ്റ്റര്‍ ചെയ്തത് -104. രണ്ടാമത് പാലക്കാട്-81. കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നതും തിരുവനന്തപുരം റൂറലിലാണ്-107.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക