തിരുവനന്തപുരം: വാടകയ്ക്കെടുത്ത വീടിന്റെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഒഴിയാനാവശ്യപ്പെട്ട യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച്‌ യുവതി. ബ്രോക്കറായ യുവാവിന്റെ തലയ്ക്കും കൈയ്ക്കുമാണ് വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചത്. പ്രകോപിതനായ യുവാവ് ആയുധങ്ങളുമായി തിരിച്ചെത്തി യുവതിയുടെ തലയിലും കൈയിലും ചുണ്ടിലും വെട്ടി. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പൂന്തുറ പൊലീസില്‍ വിവരമറിയിച്ചത്.

കമലേശ്വരം ഹൗസ് നമ്ബര്‍ 18ല്‍ ജയന്‍ (40), വലിയവീട് ലൈനില്‍ ഹൗസ് നമ്ബര്‍ 30ല്‍ രമ്യ (37) എന്നിവരെ അറസ്റ്റ് ചെയ്തു.തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. കമലേശ്വരത്തെ വലിയവീടിന് സമീപത്താണ് യുവതി വാടകയ്ക്ക് താമസിച്ചിരുന്നത്. പരിക്കേറ്റ ജയനാണ് യുവതിക്ക് വീട് തരപ്പെടുത്തി കൊടുത്തത്.വാടകയുടെ കാലാവധി കഴിഞ്ഞിട്ടും ഒഴിയാന്‍ കൂട്ടാക്കാതെ വന്നതോടെയാണ് വീട്ടുടമ ബ്രോക്കറായ ജയനോട് കാര്യം പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതുമായി ബന്ധപ്പെട്ട് സംസാരിക്കാനെത്തിയ ജയനുമായി യുവതി വഴക്കിടുകയും വെട്ടുകത്തിക്ക് വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു.സ്ഥലത്ത് നിന്നും മടങ്ങി പോയ ജയന്‍ അധികം വൈകാതെ തന്നെ ആയുധവുമായി തിരിച്ചെത്തി രമ്യയെ വെട്ടുകയായിരുന്നു. പൊലീസ് ഇരുവര്‍ക്കുമെതിരെയും വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക