കൊച്ചി: നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസിലെ പ്രതികളായ ഹോട്ടല്‍ ഉടമ റോയ് വയലാട്ട് , സൈജു തങ്കച്ചന്‍ എന്നിവര്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.

എറണാകുളം പോക്‌സോ പ്രത്യേക കോടതിയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. പ്രതികള്‍ ഒരു ലക്ഷം രൂപയ്ക്കു തുല്യമായ ബോണ്ട് വെക്കണം,കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കരുത്, പ്രതികളുടെ പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം തുടങ്ങിയവയാണ് ഉപാധികള്‍.കേസിലെ മൂന്നാം പ്രതിയായ അഞ്ജലിക്ക് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് റോയ് വയലാട്ടും സൈജു തങ്കച്ചനും കീഴടങ്ങുകയായിരുന്നു. അതേ സമയം അഞ്ജലിയുടെ മുന്‍കൂര്‍ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കി. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കോഴിക്കോട് സ്വദേശികളായ അമ്മയുടേയും പ്രായപൂര്‍ത്തിയാകാത്ത മകളുടേയും പരാതിയിലാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ഒക്ടോബറില്‍ നമ്പര്‍ 18 ഹോട്ടലില്‍ വച്ചാണ് സംഭവം നടന്നതെന്നാണ് പ്രോസിക്യുഷന്‍ കേസ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക