പനാജി: പ്രമോദ് സാവന്ത് വീണ്ടും ഗോവ മുഖ്യമന്ത്രിയാകും. രണ്ടാം തവണയാണ് പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയാകുന്നത്. കേന്ദ്രനേതാക്കളുടെ യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ ഏറ്റവും സ്വീകാര്യനെന്ന നിലയിലും പൊതുസമ്മതിയുടെ കാര്യത്തിലുമാണ് പ്രമോദ് സാവന്തിനെ പാർട്ടി വിശ്വാസത്തിലെടുത്തിരിക്കുന്നത്.

ഈ മാസം 23, 25 എന്നീ ദിവസങ്ങളാണ് സത്യപ്രതിജ്ഞയ്‌ക്കായി തീരുമാനിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നിരവധി മുതിർന്ന നേതാക്കൾ ഗോവയിലെത്തുമെന്നാണ് അറിയിപ്പ്. ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ 40 ൽ 20 സീറ്റുകൾ നേടിയാണ് ബിജെപി മൂന്നാം തവണയും തുടർഭരണം ഉറപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനിടെ പുഷ്കർ സിംഗ് ധാമിയെ വീണ്ടും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. ഇന്ന് ചേർന്ന നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. ഖാട്ടിമ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ഭുവൻചന്ദ്ര കാപ്രിയോട് വൻ തോൽവി വഴങ്ങിയ ധാമിയെ മാറ്റുമെന്ന വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ധാമിക്ക് ഒരവസരം കൂടി നൽകാൻ ബി ജെ പി നേതൃത്വം തീരുമാനിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക