ലക്‌നൗ: പ്രതാപ്‌ഗഡില്‍ 20 വയസുകാരിയെ പൊതുശൗചാലയത്തിനുള്ളില്‍ വച്ച്‌ പീഡിപ്പിച്ചതായി പരാതി. ശനിയാഴ്‌ച രാവിലെ പ്രതാപ്‌ഗഡ്‌ റെയില്‍വെ സ്റ്റേഷന് സമീപത്തെ ശൗചാലയത്തിലാണ് സംഭവം നടന്നത്.

ഭര്‍ത്താവിനൊപ്പം ട്രെയിന്‍ കാത്തു നിന്ന യുവതി ശുചിമുറി ഉപയോഗിക്കാന്‍ കയറിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.ഭര്‍ത്താവ്‌ ചായ വാങ്ങാന്‍ പോയ സമയത്ത്, പ്രതി റെയില്‍വേ സ്റ്റേഷന് പുറത്തെ പാര്‍ക്കിങ്‌ സ്റ്റാന്‍ഡിന് സമീപത്തെ ശൗചാലയം വൃത്തിയുള്ളതാണെന്നും അത് ഉപയോഗിക്കാമെന്നും പറഞ്ഞ്‌ യുവതിക്ക് താക്കോല്‍ നല്‍ക്കുകയായിരുന്നു. പിന്നാലെ ശൗചാലയത്തിനുള്ളില്‍ പ്രവേശിച്ച്‌ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാള്‍ ഓടി രക്ഷപ്പെടുകയും ചെയ്‌തു. സംഭവത്തില്‍ കൊട്‌വാലി പൊലീസ് കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക