കൊച്ചി: രാജ്യത്ത് ഇന്ധന വില ഇന്നും കൂടി. പെട്രോളിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് ഇന്ന് കൂട്ടിയത്. ആറു മാസത്തിനിടെ 58 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചിരിക്കുന്നത്. ഈ മാസം ഇതുവരെ 17 തവണയാണ് വിലകൂട്ടിയത്. കൊച്ചിയില്‍ ഇന്ന് പെട്രോള്‍ ലിറ്ററിന് 99.03 രൂപയും ഡീസലിന് 94.08 രൂപയുമാണ് പുതിയ ഇന്ധനവില.
തിരുവനന്തപുരം പെട്രോളിന് 100.79 രൂപയും ഡീസലിന് 95.74 രൂപയുമാണ്. സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇന്ധന വില ഇതിനോടകം നൂറ് കവിഞ്ഞു. കോവിഡും ലോക്ഡൗണും മൂലം ജനങ്ങള്‍ കനത്ത പ്രതിസന്ധിയിലായ സമയത്താണ് ഇരുട്ടടിയായി ഇന്ധനവില കുതിച്ചുയരുന്നത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group