ആലപ്പുഴ പൂച്ചാക്കലില്‍ ഏഴംഗ സംഘത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചു.

തൈക്കാട്ടുശേരി രോഹിണിയില്‍ വിപിന്‍ ലാല്‍ (37) ആണ് മരിച്ചത്. സംഭവത്തില്‍ പ്രതികളില്‍ ഒരാളായ സുജിത് അറസ്റ്റിലായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഒരു പെണ്‍കുട്ടിക്ക് മോശം സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങള്‍ തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. ഇതാകാം ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം

മാലിന്യം കൊണ്ടു പോകുന്ന ടാങ്കര്‍ ലോറിയുടെ ഉടമയാണ് മരിച്ച വിപിന്‍ ലാല്‍. അതേസമയം ആക്രമണത്തിനും കൊലയ്ക്കും പിന്നില്‍ രാഷ്ട്രീയമില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക