തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയെന്ന പേരിൽ പ്രവീണ്‍ ബാലചന്ദ്രന്‍ എന്നയാള്‍ സ‍ര്‍ക്കാര്‍ ജോലി വാ​ഗ്ദാനം ചെയ്ത് പണം തട്ടുന്നതെന്ന് സ്പീക്കറുടെ ഓഫീസ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

തട്ടിപ്പിനിരയായ ഒരു യുവതി സ്പീക്കറെ നേരില്‍ ഫോണില്‍ വിളിച്ച്‌ കാര്യം പറഞ്ഞതിനെ തുടര്‍ന്നാണ് ഈ വിവരം അറിയുന്നതെന്നും സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തുകൊണ്ട് കോട്ടയത്തും പരിസര പ്രദേശങ്ങളിലും നിരവധി പേരില്‍ നിന്നും പണം കൈപ്പറ്റുന്നതായി അറിയാന്‍ സാധിച്ചെന്നും സ്പീക്കറുടെ ഓഫീസ് വാ‍ര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരമെന്നും ഇത്തരം തട്ടിപ്പുകളെക്കുറിച്ച്‌ ജാ​ഗ്രത പാലിക്കണമെന്നും സ്പീക്കറുടെ ഓഫീസില്‍ വാ‍ര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക