തൃശ്ശൂര്‍: വീട്ടില്‍ ആളില്ലാത്ത സമയം നോക്കി സ്ത്രീകളെ ആക്രമിച്ച്‌ കീഴടക്കി കവര്‍ച്ച നടത്തുന്ന റിപ്പര്‍ സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലത്ത് നിന്നാണ് പൊലീസ് റിപ്പര്‍ സുരേന്ദ്രനെന്ന വെള്ളാങ്ങല്ലൂര്‍ നടവരമ്പ് സ്വദേശി അത്തക്കുടത്ത് പറമ്പിൽ സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ചെന്ത്രാപ്പിന്നി സ്വദേശി ശശിധരന്‍റെ ഭാര്യ രാധയെ ആക്രമിച്ച്‌ സ്വര്‍ണ്ണാഭരണം കവര്‍ന്ന കേസിലാണ് റിപ്പര്‍ സുരേന്ദ്രനെ പൊലീസ് പിടികൂടിയത്. മാര്‍ച്ച്‌ 23ന് രാവിലെ ആണ് മോഷണം നടന്നത്. രാവിലെ ആറ് മണിക്ക് ശശിധരന്‍ നടക്കാന്‍ പോയ സമയത്ത് പ്രതി വീടിനകത്ത് കയറി രാധയെ വടിവാള്‍ കൊണ്ട് ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച ശേഷം അഞ്ച് പവന്റെ മാല പൊട്ടിച്ച്‌ രക്ഷപ്പെടുകയായിരുന്നു പ്രതി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക