കോട്ടയം: മാണി സി കാപ്പന്റെ നേതൃത്വത്തില്‍ രൂപീകരിച്ച നാഷനലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍സികെ) പിളര്‍ന്നു. നിയമസഭ തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ കാപ്പന്റെ രാഷ്ട്രീയ നിലപാടുകളോടു വിയോജിച്ചാണ് പിളര്‍പ് എന്നാണ് അറിയുന്നത്.

സംസ്ഥാന വര്‍കിങ് പ്രസിഡന്റും വൈസ് പ്രസിഡന്റും അടക്കമുള്ളവര്‍ പാര്‍ടി വിട്ടു. തെരഞ്ഞെടുപ്പിനു മുന്നോടിയായി എന്‍സിപിയുമായി വിയോജിച്ച്‌ കാപ്പനൊപ്പം ചേര്‍ന്ന് രൂപീകരിച്ച നാഷനലിസ്റ്റ് കോണ്‍ഗ്രസ് കേരളയിലെ പ്രധാന നേതാക്കളാണ് പാര്‍ടി വിടുന്നത്. സംസ്ഥാന വര്‍കിങ് പ്രസിഡന്റ് ബാബു കാര്‍ത്തികേയന്‍, വൈസ് പ്രസിഡന്റ് പി ഗോപിനാഥ്, സെക്രടെറി എ കെ ജി ദേവദാസ്, നാഷനലിസ്റ്റ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ കൊച്ചു ദേവസി തുടങ്ങിയവര്‍ പാര്‍ടി വിടുന്നതായി അറിയിച്ചു.തെരഞ്ഞെടുപ്പിനു ശേഷം മാണി സി കാപ്പന്‍ മുംബൈയിലെത്തി എന്‍സിപി നേതാക്കളെ കണ്ടതും യുഡിഎഫിനെതിരെ പ്രസ്താവന ഇറക്കിയതുമെല്ലാം പാര്‍ടിയുമായി ആലോചിക്കാതെ എന്നാണ് ആക്ഷേപം. എന്‍സികെ ബന്ധം ഉപേക്ഷിച്ചതോടെ ഇനി ഏതു പാര്‍ടിയില്‍ ചേരുമെന്ന് കൂട്ടായി തീരുമാനമെടുക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക