കൊല്ലം: ഇത്തവണത്തെ മാസ്റ്റേഴ്സ് മിസ്റ്റര്‍ ഇന്ത്യ എന്ന നേട്ടം ഒരു കൊല്ലംകാരനാണ്. അതുമാത്രമല്ല ഈ വിജയത്തിന്റെ പ്രത്യേകത, അദ്ദേഹം 58 വയസ്സുള്ള യുവാവാണ്. കൊല്ലം തെക്കേവിള സ്വദേശിയായ എ സുരേഷ് കുമാറാണ് തന്റെ 58ാം വയസ്സില്‍ മാസ്റ്റേഴ്സ് മിസ്റ്റര്‍ ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. റിട്ടയേഡ് കെഎസ്‌ആര്‍ടിസി ജീവനക്കാരനാണ് സുരേഷ് കുമാര്‍.

ഇന്ത്യന്‍ ബോഡി ബില്‍ഡിങ് ഫെഡറേഷന്‍ പോണ്ടിച്ചേരിയില്‍ നടത്തിയ മത്സരത്തില്‍ മാസ്റ്റേഴ്സ് കാറ്റഗറിയിലാണ് സുരേഷ് നേട്ടം സ്വന്തമാക്കിയത്. നേരത്തേ മിസ്റ്റര്‍ കൊല്ലവും മിസ്റ്റര്‍ കേരളയുമായ ആളാണ് ഇദ്ദേഹം. നിലവില്‍ കൊല്ലം എസ്‌എന്‍ കോളേജ് ജംങ്ഷനിലെ അലിയന്‍ സിമ്മില്‍ പരിശീലകനാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാസ്റ്റേഴ്സ് സ്വന്തമാക്കാന്‍ 25 കാരനായ അഭിഷേകിന് കീഴില്‍ ആണ് 30 വര്‍ഷമായി ബോഡി ബില്‍ഡിം​ഗ് രം​​ഗത്തുള്ള സുരേഷ് പരിശീലിച്ചത്. കഴിഞ്ഞ ഒരു വ‍ര്‍ഷമായി ചിട്ടയായ പരിശീലനം നടത്തിവരികയായിരുന്നു. ഭാര്യയും മക്കളും കൊച്ചുമക്കളുമടങ്ങിയ കുടുംബത്തിന്റെ വലിയ പിന്തുണയുമുണ്ട് സുരേഷിന്. മകന്‍ അനന്ത കൃഷ്ണന്‍ ദുബായില്‍ ബോഡി ബില്‍ഡിം​ഗ് ട്രെയിനറാണ്. ഭാര്യ മിനി, മക്കള്‍ – ശ്രുതി, അനന്ദകൃഷ്ണന്‍, മരുമക്കള്‍ – ഹരികൃഷ്ണന്‍, ഡോ.കബനി, ചെറുമക്കള്‍ – വേദ, അഖില്‍

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക