ഇടുക്കി: ചിന്നക്കനാൽ ബിഎല്‍ റാമില്‍ യുവാവിനെ സമീപത്തെ സ്ഥലമുടമ എയര്‍ഗണ്‍ ഉപയോഗിച്ച് വെടി വച്ചു. സൂര്യനെല്ലി സ്വദേശി മൈക്കിള്‍ രാജ് (28) നാണ് വെടിയേറ്റത്. വെടിയുതിര്‍ത്ത ബിഎല്‍ റാം സ്വദേശി കരിപ്പക്കാട്ട് ബിജു വര്‍ഗ്ഗീസ്(38) നെ ശാന്തൻപാറ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പരുക്കേറ്റ മൈക്കിള്‍ രാജിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാഹനം സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തകര്‍ക്കമാണ് വെടി വയ്പ്പില്‍ കലാശിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. പരിക്കേറ്റ മമൈക്കിള്‍ രാജിനും. വെടിയുതിര്‍ത്ത ബിജുവിനും ബിഎല്‍ റാമില്‍ ഏലത്തോട്ടമുണ്ട്. ഇരുവരുടേയും തോട്ടത്തിലേയ്ക്ക് ഒരു വഴിയിലൂടെയാണ് പോകുന്നത്. വൈകുന്നേരം തോട്ടത്തില്‍ നിന്നും ബിജുവും. തോട്ടത്തിലേയ്ക്ക് മൈക്കിള്‍രാജും വാഹനവുമായി എത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് വാഹനം സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ബിജു വാഹനത്തിനകത്ത് സൂക്ഷിച്ചിരുന്ന എയര്‍ഗണ്‍ എടുത്ത് വെടിവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൈക്കിള്‍ രാജിന്‍റെ വയറിനാണ് വെടിയേറ്റത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് നാട്ടുകാരെ വിവരമറിയിക്കുകയും പിന്നീട് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേയ്ക്കും, അവിടെ നിന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപ്ത്രിയിലേക്കും മാറ്റുകയായിരുന്നു. വെടി വച്ചതിന് ശേഷം വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ബിജുവിനെ ശാന്തൻപാറ പൊലീസ് പിടികൂടി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക