തിരുവനന്തപുരം: തലസ്ഥാനത്ത് അമ്പലമുക്ക് വിനീത കൊലക്കേസിലെ മുഖ്യപ്രതി രാജേന്ദ്രന്‍ അന്വേഷണസംഘത്തെ വട്ടംകറക്കുന്നു. കൊല്ലപ്പെട്ട വിനീതയുടെ മാലയുടെ ലോക്കറ്റ് തമിഴ്നാട്ടിലെ കാവല്‍ കിണറില്‍ ഉപേക്ഷിച്ചതായി രാജേന്ദ്രന്‍ പോലീസിന് മൊഴി നല്‍കിയെങ്കിലും വിശദപരിശോധനയില്‍ ഇത് കളവാണെന്നു കണ്ടെത്തി.

വിനീതയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയും കണ്ടെടുക്കാനാകാത്തത് അന്വേഷണസംഘത്തെ സമ്മര്‍ദത്തിലാക്കുകയാണ്. വിനീതയെ കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്നശേഷം തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ട രാജേന്ദ്രന്‍ പരസ്പര വിരുദ്ധമായ മൊഴി നല്‍കി കേസില്‍നിന്ന് തലയൂരാനായി നീക്കം നടത്തുകയാണെന്നു പ്രത്യേകസംഘം സംശയിക്കുന്നു. ഒളിവില്‍ പോയ രാജേന്ദ്രന്‍ ഒരു അഭിഭാഷകനുമായി ചര്‍ച്ച നടത്തിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മോഷ്ടിച്ച സ്വര്‍ണം തമിഴ്നാട്ടിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ പണയംവച്ചെന്ന് ആദ്യം പറഞ്ഞെങ്കിലും അതും കളവാണെന്നു വ്യക്തമായി. ഒളിവില്‍ താമസിച്ച ലോഡ്ജില്‍ ലോക്കറ്റ് ഒളിപ്പിച്ചെന്നാണ് രാജേന്ദ്രന്‍ ആദ്യംമൊഴി നല്‍കിയത്. പക്ഷേ, ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ല. കൊലപാതകത്തിന് ഉപയോഗിച്ച കത്തി കുളത്തില്‍ ഉപേക്ഷിച്ചെന്നു പറഞ്ഞത് അന്വേഷണസംഘത്തെ കബളിപ്പിക്കാനായിരുന്നു.

സി.സി.ടിവി അടക്കം നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് രാജേന്ദ്രനെ പിടികൂടാന്‍ പോലീസിനായത്. രക്തക്കറ പുരണ്ട ഷര്‍ട്ട് പേരൂര്‍ക്കടയ്ക്കു സമീപമുള്ള ഒരു കുളത്തില്‍നിന്ന് പോലീസ് കണ്ടെടുക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക