അഡിഡാസ് സ്‌പോര്‍ട്‌സ് ബ്രായുടെ (Adidas Sports Bra) പരസ്യം സോഷ്യല്‍ മീഡിയയില്‍ പുതിയ സംവാദത്തിന് കളമൊരുക്കുന്നു. സ്ത്രീകളെ പിന്തുണയ്ക്കുന്ന സമീപകാല കാമ്ബെയ്‌നുകളിലൂടെ അഡിഡാസ് പലപ്പോഴും ചര്‍ച്ച വിഷയമാകാറുണ്ട്. ഇപ്പോള്‍ തങ്ങളുടെ സ്‌പോര്‍ട്‌സ് ബ്രാ ശേഖരത്തിന്റെ പുതിയ ക്യാമ്ബയ്‌നിന്റെ ഭാഗമായി അഡിഡാസ് പോസ്റ്റ് ചെയ്ത അസാധാരണമായ ഒരു ചിത്രമാണ് വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുന്നത്. സ്പോര്‍ട്സ് ബ്രാ ധരിക്കുന്നവരുടെ ശരീരത്തിന്റെ ആകൃതിയും നിറവും സ്തനങ്ങളുടെ (Breast) വലിപ്പവും എല്ലാം വ്യത്യാസപ്പെട്ടിരിക്കും അതിനനുസൃതമായി എല്ലാവര്‍ക്കും തങ്ങള്‍ക്ക് അനുയോജ്യമായ സ്പോര്‍ട്സ് ബ്രാ (Sports Bra) കണ്ടെത്താനുള്ള അവസരം ഞങ്ങള്‍ നല്‍കുന്നു എന്നാണ് അഡിഡാസ് ഈ കാമ്ബെയ്നിലൂടെ വ്യക്തമാക്കുന്നത്.

ഫോട്ടോയ്ക്ക് ഒപ്പം അഡിഡാസ് പങ്കുവെച്ച കുറിപ്പ് ഇങ്ങനെയാണ്; “സ്ത്രീകളുടെ എല്ലാ തരം ആകൃതിയിലും വലുപ്പത്തിലുമുള്ള സ്‌തനങ്ങള്‍ സപ്പോര്‍ട്ടും കംഫര്‍ട്ടും അര്‍ഹിക്കുന്നുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഞങ്ങളുടെ പുതിയ സ്‌പോര്‍ട്‌സ് ബ്രാ ശേഖരത്തില്‍ 43 തരത്തിലുള്ള ബ്രാകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതുവഴി എല്ലാവര്‍ക്കും അവര്‍ക്ക് അനുയോജ്യമായ സപ്പോര്‍ട്ട് കണ്ടെത്താനാകും.” സപ്പോര്‍ട്ട് ഈസ് എവരിതിങ് എന്ന ഹാഷ് ടാഗോടെയാണ് അഡിഡാസ് ഈ പരസ്യം പങ്കുവച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

https://twitter.com/adidas/status/1491411609180327942?s=19

ഇതോടൊപ്പം പോസ്റ്റ് ചെയ്ത ചിത്രമാണ് പലരുടെയും നെറ്റി ചുളിയാന്‍ കാരണമായത്. വ്യത്യസ്‌ത പ്രായ വിഭാഗങ്ങളെയും വംശങ്ങളെയും പ്രതീകപ്പെടുത്തുന്ന വ്യത്യസ്‌ത ആകൃതിയും നിറവും വലുപ്പവുമുള്ള 25 സ്തനങ്ങളുടെ ചിത്രങ്ങളും അഡിഡാസ് പങ്കുവച്ചിട്ടുണ്ട്. വിവിധ തരം സ്‌പോര്‍ട്‌സ് ബ്രാകള്‍ കാണിക്കാന്‍ വ്യത്യസ്ത ശരീര ഘടനയുള്ള സ്ത്രീകള്‍ സ്പോര്‍ട്സ് ബ്രാ അണിഞ്ഞു നില്‍ക്കുന്നതും കാണിക്കുന്നുണ്ട്. പല ട്വിറ്റര്‍ ഉപയോക്താക്കളും അഡിഡാസ് പുരോഗമനപരവും ശക്തവുമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് അഭിപ്രായപ്പെടുമ്ബോള്‍ മറ്റു ചിലര്‍ ഇതിനെ ശക്തമായി എതിര്‍ക്കുകയാണ് ഉണ്ടായത്. ബ്രായെ പ്രോത്സാഹിപ്പിക്കുന്നതിന് നഗ്നമായ സ്തനങ്ങളുടെ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് അനാവശ്യമാണ് എന്ന് ചിലര്‍ എടുത്തു പറഞ്ഞു. എന്നാല്‍ നഗ്നതയുടെ വശത്തിലൂടെ ഈ ക്യാമ്ബയിന്‍ ചര്‍ച്ചചെയ്യപ്പെടുമ്ബോള്‍ സ്ത്രീകളുടെ സ്‌തനങ്ങള്‍ മറച്ചു വയ്ക്കേണ്ട ആവശ്യമെന്തെന്ന് ചിലര്‍ ചോദ്യമുന്നയിക്കുന്നു. പുരുഷന്മാരുടെ നഗ്നമായ നെഞ്ച് അശ്ലീലമായി കാണാത്ത സമൂഹം എന്തിനാണ് സ്ത്രീകളുടെ മാറിടങ്ങളില്‍ അശ്ലീലത കാണുന്നതെന്നാണ് ചിലരുടെ ചോദ്യം. ഇത്തരം കാര്യങ്ങള്‍ നമ്മള്‍ കൂടുതല്‍ കാണുന്തോറും അവയുടെ പ്രാധാന്യം കുറയുകയും ഭാവിയില്‍ ഇവ സാധാരണ കാര്യമായി മാറുകയും ചെയ്യുമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക