തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കും. പുതുക്കിയ നിരക്ക് ഉടന്‍ പ്രഖ്യാപിക്കും. മിനിമം ചാര്‍ജ് 10 രൂപയായി ഉയര്‍ത്താനാണ് തീരുമാനം. വിദ്യാര്‍ഥികളുടെ കണ്‍സെഷനും രണ്ട് രൂപയില്‍ നിന്ന് അഞ്ച് രൂപയായി വര്‍ധിക്കും. ബി.പി.എല്‍. വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കും.

മന്ത്രിസഭാ യോഗത്തില്‍ പുതിയ നിരക്ക് പ്രഖ്യാപിക്കും. കിലോ മീറ്ററിന് 90 പൈസ എന്നത് ഒരു രൂപയാക്കി വര്‍ധിപ്പിക്കും. രാത്രി എട്ടിനും പുലര്‍ച്ചെ അഞ്ചിനും രാത്രി യാത്രയ്ക്ക് മിനിമം ചാര്‍ജ് 14 രൂപയാക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരികെയെത്തിയ ശേഷം ചാര്‍ജ് വര്‍ധന നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിരക്ക വര്‍ധന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക