തിരുവനന്തപുരം: കുറവന്‍കോണത്ത് കടയ്ക്കുള്ളില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ നിര്‍ണായക വിവരങ്ങളും ദൃശ്യങ്ങളും പോലീസിനു ലഭിച്ചു.

സംഭവ ദിവസം അമ്പലമുക്ക്-കുറവന്‍കോണം റോഡിലൂടെ സംശയാസ്പദമായി നടന്നുപോകുന്നയാളുടെ ദൃശ്യങ്ങളാണ് ലഭിച്ചത്. ഇയാളുടെ കൈയ്യില്‍ മുറിപ്പാടുണ്ടായിരുന്നെന്ന സാക്ഷിമൊഴിയുമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചെടി നേഴ്‌സറിയിലെ ജീവനക്കാരിയായ നടുമങ്ങാട് സ്വദേശി വിനീത(38)യാണ് ഞായറാഴ്ച കൊല്ലപ്പെട്ടത്. കഴുത്തില്‍ ആഴത്തില്‍ കുത്തേറ്റിരുന്നു. ചോരവാര്‍ന്നാണ് മരണം. ചെടികള്‍ വാങ്ങാനായി രണ്ടുപേര്‍ വന്നെങ്കിലും ആരെയും കാണാതായതോടെ ഉടമസ്ഥനോട് കടയില്‍ ആരുമില്ലെന്ന് അറിയിക്കുകയായിരുന്നു.

ഉടമസ്ഥന്‍ മറ്റൊരു ജീവനക്കാരിയെ സ്ഥലത്തേക്ക് പറഞ്ഞുവിട്ടതിനെത്തുടര്‍ന്നാണ് കൊലപാതക വിവരമറിയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക