അനന്തപുരം: ആന്ധ്രാപ്രദേശില്‍ കാറും ലോറിയും കൂട്ടിയിടിച്ച് 9 മരണം. അനന്തപുരം ജില്ലയിലെ ബാദാഗവിയില്‍ തിങ്കളാഴ്ച്ച പുലര്‍ച്ചെയായിരുന്നു അപകടം. അമിത വേഗതയിലെത്തിയ ലോറി നിയന്ത്രണം വിട്ട് കാറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. കര്‍ണാടകയിലെ ബെല്ലാരിയില്‍ നടന്ന ഒരു വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയവരാണ് കാറിലുണ്ടായിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മരിച്ചവരെല്ലാം നിമ്മാഗാലു ഗ്രാമത്തില്‍ നിന്നുള്ളവരാണെന്ന് പോലീസ് പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം വീതം നല്‍കുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക