കാമെങ്: അരുണാചല്‍ പ്രദേശിലെ കാമെങ്ങില്‍ കനത്ത മഞ്ഞു വീഴ്ച്ചയില്‍ കാണാതായ ഏഴു സൈനികര്‍ക്കായി അന്വേഷണം തുടരുന്നു. കാമെങ് മേഖലയിലെ ഉയര്‍ന്ന പ്രദേശത്താണ് ഹിമപാതമുണ്ടായത്.

പട്രോളിങ്ങിന്റെ ഭാഗമായ സൈനികരെ ഞായറാഴ്ച്ച മുതലാണ് കാണാതായത്. സൈന്യം വ്യോമ മാര്‍ഗവും തെരച്ചില്‍ നടത്തുന്നുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കനത്ത മഞ്ഞു വീഴ്ച്ചയോട് കൂടിയുള്ള പ്രതികൂല കാലാവസ്ഥയാണ് പ്രദേശത്തുള്ളതെന്ന് സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക