മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ഡല്‍ഹിയിലേക്ക് മടങ്ങുമ്പോള്‍ തന്റെ കാറിന് നേരെ വെടിവെപ്പുണ്ടായതായി എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ അസദുദ്ദീന്‍ ഉവൈസി. വെടിവെപ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും കാറിന്റെ ടയറുകള്‍ പഞ്ചറായാന്നും ഉവൈസി പറഞ്ഞു. ട്വിറ്ററിലൂടെയാണ് തന്റെ വാഹനത്തിന് നേരെ വെടിവെപ്പുണ്ടായതായി ഉവൈസി പറഞ്ഞത്.

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ ‍ഡല്‍ഹിക്ക് സമീപമുള്ള ടോള്‍ പ്ലാസയിലാണ് സംഭവമുണ്ടായതെന്നും വെടിയുതിര്‍ത്തവര്‍ ആയുധങ്ങള്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘മീററ്റിലെ കിത്തൗറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ഞാന്‍ ദല്‍ഹിയിലേക്ക് പോകുകയായിരുന്നു. ഛജാര്‍സി ടോള്‍ പ്ലാസയ്ക്ക് സമീപം രണ്ട് പേര്‍ എന്റെ വാഹനത്തിന് നേരെ വെടിവെച്ചു. വെടിവെപ്പില്‍ കാറിന്റെ ടയറുകള്‍ പഞ്ചറായി. പിന്നീട് ഞാന്‍ മറ്റൊരു വാഹനത്തില്‍ കയറുകയായിരുന്നു,’ ഉവൈസി ട്വീറ്റ് ചെയ്തു.

ടോള്‍ പ്ലാസയില്‍ നിന്ന് ഒവൈസി ട്വീറ്റ് ചെയ്ത ദൃശ്യങ്ങളില്‍ അദ്ദേഹത്തിന്റെ വെള്ള നിറത്തിലുള്ള എസ്.യു.വിയില്‍ രണ്ട് ബുള്ളറ്റുകള്‍ തറച്ചുകയറിയ പാടുണ്ട്. മൂന്നാമത്തെ ബുള്ളറ്റ് ടയറില്‍ തട്ടിയെന്നാണ് സൂചന. ഫെബ്രുവരി 10ന് ആരംഭിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായാണ് ഉവൈസി മീററ്റില്‍ എത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക