അടിമാലി: ബോലേറോ ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച്‌ സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു. രാജകുമാരി സ്വദേശി പട്ടരുമഠത്തില്‍ സനു വര്‍ഗീസ്(43) ആണ് മരിച്ചത്. രാജാക്കാട് പന്നിയാര്‍കൂട്ടി കുളത്രകുഴിക്ക് സമീപം ആണ് അപകടമുണ്ടായത്. അപകടത്തില്‍ സ്കൂട്ടറില്‍ സഞ്ചരിച്ച സനു തല്‍ക്ഷണം മരിച്ചു.

വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് അപകടം. അപകടത്തില്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിക്കാനൊരുങ്ങിയ ജീപ്പില്‍ നിന്നും പിഞ്ചുകുഞ്ഞടക്കമുള്ളവര്‍ അദ്ഭുതകരമായി രക്ഷപെട്ടു. മറ്റൊരു വാഹനത്തിനെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് സമീപത്തെ മരത്തില്‍ ഇടിച്ചു മറിഞ്ഞു. അമ്മയും രണ്ട് മാസം പ്രായമായ കുഞ്ഞും ഉള്‍പ്പടെ മൂന്ന് സ്ത്രീകളും ഡ്രൈവറുമായിരുന്നു ഈ വാഹനത്തില്‍ ഉണ്ടായിരുന്നത്. റോഡ് സൈഡിലെ മരത്തില്‍ ഇടിച്ചു നിന്നതിനാല്‍ ജീപ്പ് കൊക്കയിലേക്ക് വീഴാതെ വന്‍ അപകടം ഒഴിവായി. അമ്മയും കുഞ്ഞും മറ്റ് യാത്രികരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക