പാലാ: പ്രായപൂത്തിയാകാത്ത പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് വീഡിയോ കോളിലൂടെ നഗ്നത കാണിക്കാന്‍ ആവശ്യപ്പെടുകയും കടന്നു പിടിക്കുകയും ചെയ്ത ആന പാപ്പാന്‍ അറസ്റ്റില്‍. എറണാകുളം ഇടപ്പള്ളി സ്വദേശിയായ സജിയെയാണ് പാലാ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി. ടോംസണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

പെണ്‍കുട്ടി നാളുകളായി മൊബൈലില്‍ ചാറ്റ് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കള്‍ വിവരമറിയുകയും പോലീസ് സ്‌റ്റേഷനില്‍ അറിയിക്കുകയുമയിരുന്നു. ഇതോടെയാണ് രണ്ടു വര്‍ഷമായി സജിയുമായി പെണ്‍കുട്ടി സൗഹൃദത്തിലാണെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയത്. പെണ്‍കുട്ടിയുടെ വീടിന് മുന്നില്‍ ആനയുമായെത്തിയ ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് വെള്ളം ആവശ്യപ്പെട്ടാണ് പരിചയം തുടങ്ങിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാലായിലെ വീട്ടിലെത്തിയ പ്രതി പെണ്‍കുട്ടിടെ കടന്നു പിടിക്കാന്‍ ശ്രമിക്കുകയും വീഡിയോ കോളിലൂടെ നഗ്നത കാണിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഭരണങ്ങാനത്തു നിന്നാണ് പ്രതി പിടിയിലായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക