കോട്ടയം: പാമ്പ് കടിയേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി. തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെട്ടു. ദ്രാവകരൂപത്തില്‍ ഭക്ഷണം നല്‍കിത്തുടങ്ങിയെന്നും ചോദ്യങ്ങളോട് പ്രതികരിക്കുന്നുണ്ടെന്നും മെഡിക്കല്‍ ബോര്‍ഡ് പറഞ്ഞു.

വാവ സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റുന്ന കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. ഇന്നലെ തന്നെ സുരേഷ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും തലച്ചോര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. മരുന്നുകളോട് പ്രതകരിച്ച് തുടങ്ങിയത് ആശാവഹമാണെന്ന് ഇന്നലെ ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍ അറിയിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആശുപത്രിയിലെത്തിക്കുമ്പോള്‍ അബോധാവസ്ഥയിലായിരുന്ന വാവാ സുരേഷ് മരുന്നുകളോട് കാര്യമായി പ്രതികരിച്ചിരുന്നില്ല. ഇന്നലെ പുലര്‍ച്ചെ 2.15ന് സ്വയം ശ്വസിച്ചു തുടങ്ങി. മരുന്നുകള്‍ ശരീരത്ത് പ്രവര്‍ത്തിച്ചതിന്റെ ലക്ഷണമാണിതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു. 31ന് വൈകിട്ട് 4.30നാണ് വാവാ സുരേഷിന് കുറിച്ചിയില്‍ വച്ച് മൂര്‍ഖന്‍ പാമ്പിന്റെ കടിയേല്‍ക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക