ചെ​റാ​യി: ആ​ഴ​ക്ക​ട​ലി​ല്‍ ​നി​ന്നു മത്സ്യത്തൊഴിലാളികള്‍ക്കു ല​ഭി​ച്ച ഭീ​മ​ന്‍ ഓ​ല​ക്കൊ​ടി​യ​ന്‍ മ​ത്സ്യം മു​ന​മ്ബം ഹാ​ര്‍​ബ​റി​ലെ​ത്തി​യ കച്ചവടക്കാര്‍ക്ക് ആ​വേ​ശ​മാ​യി. 500 കി​ലോ​യോ​ളം തൂ​ക്കം​വ​രു​ന്ന ഈ ​ഭീ​മ​നെ എ​ട്ടു​പേ​ര്‍ ചേ​ര്‍​ന്ന് പ്ലാ​സ്റ്റി​ക് കയര്‍ ഉപയോഗിച്ചാണ് ബോ​ട്ടി​ല്‍​നി​ന്ന് ഇ​റ​ക്കി​യ​ത്. തുടര്‍ന്നു ര​ണ്ടു ട്രോ​ളി​ക​ള്‍ ചേ​ര്‍​ത്തു​വ​ച്ച്‌ അ​തി​ല്‍ ക​യ​റ്റി​ ലേ​ലഹാ​ളി​ല്‍ എ​ത്തി​ച്ചു.

മൂ​ന്ന​ടി​യോ​ളം നീ​ണ്ട ചു​ണ്ടു കൂ​ടാ​തെ​ത​ന്നെ ഇ​തി​ന് 12 അ​ടി​ക്കു​ മേ​ല്‍ നീ​ളം വ​രും. ഓ​ല​ക്കൊ​ടി​യ​ന്‍ മ​ത്സ്യം ഹോ​ട്ട​ലു​കാ​രാ​ണ് കൂ​ടു​ത​ലും വാ​ങ്ങാ​റ്. രു​ചി​യേ​റി​യ​തും ഉ​റ​ച്ച​തു​മാ​ണ് ഇ​തി​ന്‍റെ മാ​സം. ഷോ​പ്പിം​ഗ് മാ​ളു​ക​ളി​ലെ ഫി​ഷ് സ്റ്റാ​ളു​ക​ളി​ലും മ​ത്സ്യ​മാ​ര്‍​ക്ക​റ്റു​ക​ളി​ലും ക​ഷ​ണ​ങ്ങ​ളാ​ക്കി ല​ഭി​ക്കു​ന്ന ഇ​തി​ന് കി​ലോ​ഗ്രാമിന് 250 രൂ​പ​യോ​ളം വി​ല വ​രും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക