തിരുവനന്തപുരം: സില്‍വര്‍ൈലന്‍ പദ്ധതിക്ക് കേന്ദ്ര റെയില്‍ മന്ത്രാലയത്തിന്റെ വിഹിതം ഈ ബജറ്റില്‍ അനുവദിക്കുമെന്ന സഗസ്ഥാന സര്‍ക്കാരിന്റെ പ്രതീക്ഷ പാളം തെറ്റി. പദ്ധതിയുടെ ഡി.പി.ആറിന് കേന്ദ്രം അംഗീകാരം നല്‍കിയിട്ടില്ലെങ്കിലും തത്വത്തില്‍ ലഭിച്ചതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ബജറ്റില്‍ വിഹിതം പ്രതീക്ഷിച്ചിരുന്നു. ധനവകുപ്പ് പണം നല്‍കിയാല്‍ വിഹിതം അനുവദിക്കുന്ന കാര്യം പരഗണിക്കാമെന്നായിരുന്നു റെയില്‍വേ മന്ത്രാലയത്തില്‍ നിന്ന് എറ്റവും ഒടുവില്‍ ലഭിച്ച ഉറപ്പ്.

എന്നാല്‍, ബജറ്റില്‍ സില്‍വര്‍ലൈനിന് പരിഗണന ലഭിക്കാതെ പോയത് പദ്ധതിയുടെ ഭാവിയെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര അംഗീകാരം ലഭിക്കാന്‍ കാലതാമസം നേരിട്ടാല്‍ അത് പദ്ധതിയുടെ സാധ്യതയെ പ്രതികൂലമായി ബാധിക്കുമെന്ന് കെ റെയില്‍ അധികൃതര്‍ കണക്കാക്കുന്നു. ഡി.പി.ആറിലെ പൊരുത്തക്കേടുകളാണ് മുഖ്യ വിഷയം. കൂടാതെ അടുത്ത ദിവസം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഇ. ശ്രീധരന്‍ ഉള്‍പ്പെടുന്ന സംഘം സില്‍വര്‍ലൈന്‍ പദ്ധതിയുടെ അശാസ്ത്രീയത ചൂണ്ടിക്കാണിക്കാന്‍ ഡല്‍ഹിയിലേക്ക് പോകുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതും കെ റെയിലിന് ഭീഷണിയാണ്. ബജറ്റില്‍ കേരളത്തിന്റെ റെയില്‍വേ വികസനത്തിന് അധിക തുക നീക്കി വയ്ക്കുകയോ ഗതാഗത പദ്ധതികള്‍ക്കായി പ്രത്യേക തുക പ്രഖ്യാപിക്കുകയോ ചെയ്താല്‍ അത് സില്‍വര്‍ലൈനിനായി പ്രയോജനപ്പെടുത്താന്‍ കഴിയും. അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചത്. ഇതിന്റെ വിഹിതം സംസ്ഥാനത്തിന് ലഭിക്കും. തുച്ഛമായ ഈ പണം കെ റെയില്‍ പോലുള്ള പദ്ധതിക്ക് മതിയാകില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക