തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസ്സിനുള്ളില്‍ അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരം ഈഞ്ചക്കല്‍ കെ.എസ്.ആര്‍.ടി.സിയുടെ പാര്‍ക്കിങ് സ്ഥലത്തെ ബസ്സിലാണ് മൃതദേഹം കണ്ടെത്തിയത്. അമ്പത് വയസ്സു പ്രായം വരുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

കേടായിക്കിടക്കുന്ന ബസുകള്‍ ശരിയാക്കാനെത്തിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാരനാണ് മൃതദേഹം കണ്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. മൃതദേഹത്തിന് അഞ്ച് ദിവസത്തോളം പഴക്കം വരും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫോര്‍ട്ട് പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ച്‌ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുത്രിയിലേക്കു മാറ്റി. അറ്റകുറ്റപ്പണിക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസുകള്‍ പാര്‍ക്ക് ചെയ്യാനാണ് ഈഞ്ചയ്ക്കലിലെ സ്ഥലം ഉപയോഗിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക