തിരുവനന്തപുരം: ഏഴു ദിവസത്തില്‍ താഴെ സംസ്ഥാനത്തേക്ക് വരുന്ന രാജ്യാന്തര യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. എന്നാല്‍ ഇവര്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിാേധനാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. വീട്ടിലോ, ഹോട്ടലിലോ താമസിക്കാം. കര്‍ശനമായ കോവിഡ് മവാര്‍ഗ നിര്‍ദ്ദേശം പാലിക്കണം. ഏഴ് ദിവസത്തിനുള്ളില്‍ തിരികെ മടങ്ങുകയും വേണം.

കോവിഡ് പേസിറ്റീവാണെന്ന് കണ്ടെത്തിയാല്‍ ആരോഗ്യ സ്ഥപനങ്ങളെ അറിയിക്കുകയും ചികിത്സിക്കുകയും വേണം. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തോത് കുറഞ്ഞു. ജനുവരി ആദ്യ ആഴ്ച്ചയില്‍ 45 ശതമാനവും രണ്ടാം ആഴ്ച്ചയില്‍ 148 ശതമാനവും മൂന്നാം ആഴ്ച്ചയില്‍ 215 ളതമാനവുമായി കേസുകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, നാലാം ആഴ്ചയില്‍ 71 ശതമാനമായും കഴിഞ്ഞ ആഴ്ചയില്‍ 16 ശതമാനമായും കുറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരിശോധന കൂടിയിട്ടും കേസുകള്‍ കൂടിയില്ല. 42.47 ശതമാനം കോവിഡ്, നോണ്‍ കോവിഡ് രോഗികള്‍ മാത്രമാണ് ഐ.സിയുവിലുള്ളത്. 57 ശതമാനത്തോളം ഐ.സി.യു. കിടക്കകള്‍ ഒഴിവുണ്ട്. 15.2 ശതമാനം കോവിഡ്, നോണ്‍ കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. 84 ശതമാനം വെന്റിലേറ്ററുകള്‍ ഒഴിവുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക