ന്യൂഡല്‍ഹി: രാത്രി പത്തിന് ശേഷം ഉച്ചത്തില്‍ പാട്ട് വയ്ക്കുന്നതും ഫോണില്‍ ഉറക്കെ സംസാരിക്കുന്നതും നിരോധിച്ച് ഇന്ത്യന്‍ റെയില്‍വേ. നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് നടപടി. രാത്രി വൈകി കൂട്ടം കൂടി സംസാരിക്കാന്‍ പാടില്ല. രാത്രി പത്തിന് ശേഷം ലൈറ്റുകള്‍ ഓഫ് ചെയ്യണം. വേറെയും പരാതി ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും.

ഏതെങ്കിലും യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടായാല്‍ ട്രെയിന്‍ ജീവനക്കാര്‍ ഉത്തരവാദികളാകും. ടിക്കറ്റ്, ചെക്കിങ് സ്റ്റാഫ്, ആര്‍.പി.എഫ്, ഇലക്ട്രീഷന്‍, കാറ്ററിങ്, മെയിന്‍്ഞനന്‍സ് സ്റ്റാഫുകള്‍ എന്നി യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ പ്രവര്‍ത്തിപ്പിക്കണമെന്നുമാണ് നിര്‍ദ്ദേശം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക