ന്യൂഡല്‍ഹി: കോവിഡ് വ്യാപന ആശങ്ക തുടരുന്നതിനിടെ രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ നേരിയ കുറവ്. 24 മണിക്കൂറിനിടെ 3,33,533 ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസത്തേക്കാള്‍ 4,171 കേസുകളാണ് കുറവുണ്ടായത്. 525 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ടി.പി.ആര്‍. 17.78 ശതമാനമാണ്. 2,59,168 പേര്‍ രോഗമുക്തരായി. 93.18 ശതമനമാണ് രോഗമുക്തി നിരക്ക്.
18.75 ലക്ഷം പരിശോധനകളാണ് ഇന്നലെ നടത്തിയത്. വിവിധ സംസ്ഥാനങ്ങളിലായി 21,87,205 സജീവ കേസുകളാണുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മരണസംഖ്യ ഉയര്‍ന്നെങ്കിലും ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം 11000 ആയി കുറഞ്ഞു. ഗുജറാത്ത്, കേരളം, കര്‍ണാടക, ആന്ധപ്രദേശ് കോവിഡ് വ്യാപനം രൂക്ഷമാണ്. മഹാരാഷ്ട്രയിലും കര്‍ണാടകയിലും രോഗികളുടെ എണ്ണം ഉയരുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക