ന്യൂഡല്‍ഹി: അടുത്തമാസം നിയമ സഭാ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്ന സം്‌സഥാനങ്ങളില്‍ റോഡ് ഷോകള്‍ക്കും റാലികള്‍ക്കുമുള്ള വിലക്ക് ഈ മാസം 31 വരെ നീട്ടി. എന്നാല്‍ പൊതുയോഗത്തിന് 500 വരെ ആളെക്കൂട്ടാം. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നിടത്ത് 28 മുതലും രണ്ടാം ഘട്ടം നടക്കുന്നിടങ്ങളില്‍ ഫെബ്രുരവരി ഒന്നു മുതലുമാണ് പൊതുയോഗങ്ങള്‍ക്ക് അനുമതി.

500 പേര്‍ അല്ലെങ്കില്‍ പൊതുയോഗം നടക്കുന്ന തുറസായ മൈതാനത്തിന്റെ ശേഷിയുടെ 50 ശതമാനം പേര്‍ക്കോ മാത്രം പങ്കെടുക്കാനാണ് അനുമതി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റാലികള്‍ക്കും റോഡ് ഷോകള്‍ക്കും നേരത്തെ പ്രഖ്യാപിച്ചിരുന്ന വിലക്ക് ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയത്. ഇന്നലെ രാവിലെ കേന്ദ്ര ആരോഗ്യ സെക്രട്ടറിമാരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുശീല്‍ ചന്ദ്രയാണ് തീരുമാനം പ്രഖ്യാപിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീടു കയറിയുള്ള പ്രചാരണത്തില്‍ പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം പത്തായി ഉയര്‍ത്തി. നേരത്തെ അഞ്ചു പേര്‍ക്കായിരുന്നു അനുമതി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറസായ സ്ഥലങ്ങളില്‍ വീഡിയോ വാനുകളില്‍ പരസ്യ പ്രചാരണത്തിനും അനുമതിയുണ്ട്.

യു.പി, ഉത്തരാഖണ്ഡ്, പഞ്ചാവ്, മണിപ്പൂര്‍, ഗോവ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് 7 വരെ നടക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക