ന്യൂഡല്‍ഹി: ലഖിംപുര്‍ ഖേരിയിലെ അക്രമ സംഭവത്തില്‍ മറ്റൊരു കുറ്റപത്രംകൂടി പ്രത്യേകാന്വേഷണ സംഘം സമര്‍പ്പിച്ചു. ബി.ജെ.പി. നേതാവ് സുമിത് ജെയ്‌സ്വാള്‍ നല്‍കിയ പരാതിയിലെ എഫ്.ഐ.ആര്‍. അടിസ്ഥാനമാക്കി മുമ്പ് അറസ്റ്റ് ചെയ്ത ഏഴു കര്‍ഷകരില്‍ നാലു പേരെ പ്രതിയാക്കിയാണ് ഇപ്പോഴത്തെ 500 പേജുള്ള കുറ്റപത്രം.

തെളിവില്ലാത്തതിനാല്‍ അവതാര്‍ സിങ്, രജ്ജിത് സിങ്, സോനു സിങ് എന്നീ മൂന്നു കര്‍ഷകരെ വെറുതെ വിട്ടു. ഒരു ലക്ഷം രൂപയുടെ ആള്‍ ജാമ്യത്തിലാണ് വിട്ടയച്ചത്. കര്‍ഷകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എസ്.ഐ.ടി. സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ മുഖ്യപ്രതിയായി കാണിച്ചിരുന്നു. ആശിഷ് മിശ്രയുടെ കൂട്ടാളിയാണ് പരാതിക്കാരന്‍ സുമിത് ജെയ്‌സ്വാള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക