യെമനില്‍ ജയിലിനു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ ഇരുനൂറിലധികം പേര്‍ പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഹൂതി വിമതരുടെ ശക്തികേന്ദ്രമായ സാദയിലെ ജയിലിനുനേരെയാണ് ആക്രമണമുണ്ടായത്.

70 പേര്‍ മരിക്കുകയും 138 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.
സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ ടെലി കമ്യൂണിക്കേഷന്‍ സംവിധാനം തകര്‍ന്നു. ഇവിടെ രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് ബന്ധം തടസപ്പെട്ട നിലയിലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിങ്കളാഴ്ച യു.എ.ഇ. തലസ്ഥാനമായ അബുദാബിയില്‍ യെമനിലെ ഹൂതി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിനു പിന്നാലെയാണ് യു.എ.ഇ. ഉള്‍പ്പെട്ട സൗദി സഖ്യസേന ആക്രമണം ശക്തമാക്കിയത്. ഡ്രോണ്‍ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ യെമന്റെ തലസ്ഥാനമായ സനയില്‍ ഉള്‍പ്പെടെ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 80 പേര്‍ കൊല്ലപ്പെടുകയും ഒട്ടേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക