ന്യൂഡല്‍ഹി: ഇന്ത്യാ വിരുദ്ധ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു വന്ന 35 യൂട്യൂബ് ചാനലുകള്‍ നീക്കം ചെയ്തതായി കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം. 35 യൂട്യൂബ് അക്കൗണ്ടുകള്‍, രണ്ട് ട്വിറ്റര്‍ അക്കൗണ്ടുകള്‍, രണ്ട് വെബ് സൈറ്റുകള്‍, ഒരു ഫെയ്‌സ് ബുക്ക് അക്കൗണ്ട് എന്നിവയ്‌ക്കെതിരെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും ഇവയെല്ലാം പാക് പിന്തുണയോടെ ഇന്ത്യക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നതായും മന്ത്രാലയം അറിയിച്ചു.

ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തിന് പിന്നില്‍ സര്‍ക്കാരാണ്, റാവത്തിന്റെ മകള്‍ ഇസ്ലാം മതം സ്വീകരിക്കുന്നു, ഉത്തരകൊറിയന്‍ സൈന്യം കശ്മീരിലേക്ക് നീങ്ങുന്നു തുടങ്ങി വിഷലിപ്തവും വ്യാജവുമായ വാര്‍ത്തകളാണ് ഈ ചാനലുകള്‍ പ്രചരിപ്പിച്ച് വന്നതെന്നും ഇവര്‍ക്ക് 1.20 കോടിയിലധികം വരിക്കാരും 130 കോടിയിലധികം വരിക്കാരും 130 കോടി കാഴ്ച്ചക്കാരുമുണ്ടായിരുന്നതായും രഹസ്യാന്വേഷണത്തില്‍ വെളിവായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യൂട്യൂബിലെ ഇത്തരം കൂടുതല്‍ വാര്‍ത്താ ചാനലുകള്‍ ബ്ലോക്ക് ചെയ്യുമെന്ന് മന്ത്രാലയ സെക്രട്ടറി അപൂര്‍വചന്ദ്ര വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. യൂട്യൂബിനും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുമെണ്ടെന്നും ഇവ വ്യാജ വാര്‍ത്തകളാണെന്ന് അവരും മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക