കൊല്‍ക്കത്ത: കോവിഡ് വ്യാപനം വേഗത്തിലാകുകയാണെങ്കിലും യാത്രകളടക്കം സമ്പൂര്‍ണമായി വിലക്കുന്ന നടപടി ഇന്ത്യക്ക് യോജിച്ചതല്ലെന്ന് ലോകാരോഗ്യ സംഘടന. ജനങ്ങളുടെ ജീവനും ജീവിത മാര്‍ഗവും സംരക്ഷിച്ചുള്ള യുക്തിപൂര്‍വ്വമായ നടപടികളാണ് ആവശ്യമെന്നും ഡബ്ല്യൂ.എച്ച്.ഒയുടെ ഇന്ത്യയിലെ പ്രതിനിധി റോഡ്രികോ എച്ച്. ഓര്‍ഫിന്‍ പറഞ്ഞു.

വൈറസ് വകഭേദത്തിന്റെ വ്യാപന നിരക്ക്, രോഗതീവ്രത, വാക്‌സിനും ഒരിക്കലുണ്ടായ കോവിഡ് ബാധയും മൂലമുള്ള പ്രതിരോധശേഷി, സുരക്ഷാ നിര്‍ദ്ദേശങ്ങളോട് ജനങ്ങളുടെ പ്രതികരണം എന്നിവ വിലയിരുത്തിയാകണം നടപടികളിലേക്ക് നീങ്ങേണ്ടത്. സമ്പൂര്‍ണ യാത്രാവിലക്ക് ഇന്ത്യയെ പോലൊരു യാത്രാവിലക്ക് ഇന്ത്യയെ പോലൊരു രാജ്യത്തിന് ശിപാര്‍ശ ചെയ്യില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജനസംഖ്യാ വിതരണവും വിശാലമായ ഭൂപ്രകൃതിയുമുള്ള ഇന്ത്യക്ക് ഓരോ പ്രദേശത്തെയും രോഗസാധ്യതയും രോഗവ്യാപനവും കൃത്യമായി വിലയിരുത്തിയുള്ള നടപടികളാണ് അഭികാമ്യം. മറിച്ചുള്ള തീരുമാനങ്ങള്‍ ജനജീവിതത്തിന് തിരിച്ചടിയാകാനിടയുണ്ട്. രോഗവ്യാപനം, ആരോഗ്യ സംവിധാനങ്ങളുടെ ലഭ്യത എന്നിവ വിലയിരുത്തിയാകണം രോഗവ്യാപനം തടയാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക