മുംബൈ: നാവികസേനാ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ്. രണ്‍വീറിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് നാവികര്‍ വീരമൃത്യു വരിച്ചു. 11 പേര്‍ക്ക് പരുക്കുണ്ടെന്ന് പ്രാഥമിക വിവരം. മുംബൈ നേവല്‍ ഡോക്ക് യാര്‍ഡില്‍ ഇന്നലെ വൈകിട്ട് നാലരയ്ക്കാണ് അപകടം.

എന്നാല്‍, സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ആയുധ സംവിധാനങ്ങളുമായി സ്‌ഫോടനത്തിന് ബന്ധമില്ലെന്നും നാവിക സേനാ വൃത്തങ്ങള്‍ അറിയിച്ചു. കപ്പലിന്റെ ഉള്‍ഭാഗത്ത് സ്‌ഫോടനമുണ്ടായ ഉടന്‍ ഉദ്യോഗസ്ഥര്‍ ഉചിതമായ നടപടി സ്വീകരിച്ചെന്നും കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്നും അധികൃതര്‍ വിശദമാക്കി. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നശീകരണ വിഭാഗത്തില്‍പ്പെട്ട കപ്പലായ ഐ.എന്‍.എസ്. രണ്‍വീര്‍ 1986ലാണ് കമ്മിഷന്‍ ചെയ്യപ്പെട്ടത്. ക്രോസ് കോസ്റ്റല്‍ വിന്യാസത്തിന്റെ ഭാഗമായി കിഴക്കന്‍ തീരത്ത് നിന്ന് കഴിഞ്ഞ നവംബറിലാണ് കപ്പല്‍ പടിഞ്ഞാറന്‍ തീരത്ത് എത്തിയത്. മാതൃതാവളമായ വിശാഖ പട്ടണത്തേക്ക് പുറപ്പെടാനിരിക്കെയാണ് സ്‌ഫോടനം. നാവികസേനാ മേധാവി ആര്‍. ഹരികുമാര്‍ മുമ്പ് രണ്‍വീറിന്റെ കമാന്‍ഡിങ് ഓഫീസറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക