ടെല്‍ അവീവ്: ഒമിക്രോണിനെ പ്രതിരോധിക്കാന്‍ കൊവിഡ് വാക്‌സിന്റെ നാലാം ഡോസും മതിയാകില്ലെന്ന് ഇസ്രയേലില്‍ നിന്നുള്ള പഠനം. വാക്‌സിന്റെ നാലാം ഡോസിന് ഒമിക്രോണ്‍ വകഭേദത്തിനെതിരെ പ്രവര്‍ത്തിക്കാനുള്ള ശേഷി കുറഞ്ഞ് വരികയാണെന്നാണ് ഇസ്രയേലില്‍ നടത്തിയ പരീക്ഷണപഠനം പറയുന്നത്.

ടെല്‍ അവീവിന് സമീപമുള്ള ഷെബ മെഡിക്കല്‍ സെന്ററിലെ 154 മെഡിക്കല്‍ സ്റ്റാഫുകള്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. ഫൈസര്‍ വാക്‌സിന്റെ നാലാം ഡോസിന് നേരിയ തോതില്‍ മാത്രമേ വൈറസ് വകഭേദത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുള്ളൂ എന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡെല്‍റ്റ അടക്കം കൊവിഡിന്റെ മുമ്പത്തെ വകഭേദങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഒമിക്രോണിനെതിരെ ഫൈസര്‍ വാക്‌സിന് കുറഞ്ഞ പ്രവര്‍ത്തനക്ഷമതയാണ്. പഠന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലും രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമടക്കം വാക്‌സിന്റെ നാലാം ഡോസ് നല്‍കുന്ന നടപടികളുമായി ഇസ്രയേല്‍ മുന്നോട്ട് പോകുകയാണ്.

രണ്ട് ഡോസ് വാക്‌സിനുമെടുത്ത് അഞ്ച് ലക്ഷത്തോളം പേര്‍ക്ക് ബൂസ്റ്ററിന്റെ രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. അതേസമയം, ആളുകള്‍ക്ക് കൂടുതല്‍ ബൂസ്റ്റര്‍ ഡോസുകള്‍ അമിതമായി ഉപയോഗിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടനയും യൂറോപ്യന്‍ യൂണിയന്‍ ഡ്രഗ് റെഗുലേറ്റുമടക്കമുള്ളവ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. ലോകത്ത് വാക്‌സിനേഷന്‍ നിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഇസ്രയേല്‍. വാക്‌സിന്റെ നാലാം ഡോസ് നല്‍കാന്‍ ആരംഭിച്ച ആദ്യ രാജ്യവും ഇസ്രയേല്‍ ആണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക