കോഴിക്കോട്: നിര്‍മ്മാണത്തിലിരുന്ന ബഹുനിലകെട്ടിടം തകര്‍ന്നു വീണ് 15 പേര്‍ക്ക് പരിക്ക്. താമരശ്ശേരി നോളജ് സിറ്റിയിലാണ് അപകടമുണ്ടായത്. നിര്‍മ്മാണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണ്. ജെസിബി ഉപയോഗിച്ച് തകര്‍ന്നുവീണ കെട്ടിടത്തിന്റെ ഭാഗങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. നാട്ടുകാരും തൊഴിലാളികളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ശക്തിപ്പെടുത്തുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക