കോട്ടയം: പള്ളിക്കത്തോട്ടിൽ ഭാര്യയെ കിണറ്റിൽ തള്ളിയിട്ട് വെള്ളത്തിൽ ചവിട്ടിമുക്കിപ്പിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുറ്റക്കാരനെന്നു കോടതി. പള്ളിക്കത്തോട് സ്വദേശിയും നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാരിയുമായിരുന്ന ബിന്ദുവിനെ ചവിട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് രാജേഷിനെയാണ് ജില്ലാ സെഷൻസ് കോടതി നാല് വി.ബി സുജയമ്മ കുറ്റക്കാരനെന്നു കണ്ടെത്തിയത്. രാജേഷിന്റെ ശിക്ഷ ജനുവരി 14 ന് വിധിക്കും.

2015 മാർച്ച് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. നിരന്തരം മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിടുന്നത് രാജേഷിന്റെ പതിവായിരുന്നു. സംഭവ ദിവസവും രാജേഷ് വീട്ടിലെത്തി ഭാര്യയുമായി വഴക്കിട്ടു. തുടർന്നു, ഭാര്യയെ തള്ളി കിണറ്റിലിടുകയായിരുന്നു. ഇതിന് ശേഷം രാജേഷും ഒപ്പം കിണറ്റിൽ ചാടി. കിണറ്റിൽ ഇറങ്ങിയ ശേഷം രാജേഷ് ഭാര്യയുടെ നെഞ്ചിൽ ചവിട്ടി വെള്ളത്തിൽ മുക്കിപ്പിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നു സാക്ഷികൾ കോടതിയിൽ മൊഴി നൽകി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രദേശവാസികളും പ്രതിയുടെ അയൽവാസികളുമായവർ ഇയാൾക്കെതിരെ കോടതിയിൽ മൊഴി നൽകിയിരുന്നു. കേസിൽ 34 സാക്ഷികളെ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും വിസ്തരിച്ചു, 27 പ്രമാണങ്ങൾ കോടതിയിൽ ഹാജരാക്കി.
പ്രോസിക്യൂഷന് വേണ്ടി അഡ്വ:ഗിരിജ ബിജു, അഡ്വ:മഞ്ജു മനോഹർ, അഡ്വ:സജ്‌നമോൾ എം ആർ എന്നിവർ ഹാജരായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക