ഷാഹേ: ചൈനയിലെ ഷാഹേയില്‍ മുട്ടയ്ക്കുള്ളില്‍ ദിനോസര്‍ കുഞ്ഞിനെ കണ്ടെത്തി. ഫോസില്‍വത്കരിക്കപ്പെട്ട മുട്ടയ്ക്കുള്ളിലാണ് ഭ്രൂണാവസ്ഥയിലുള്ള ദിനോസര്‍ കുഞ്ഞിന്റെ ശരീരാവശിഷ്ടത്തെ കണ്ടെത്തിയത്. 21 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 2000-ത്തിലേ ഷാഹേയിലെ വ്യവസായമേഖലയില്‍ നിന്നും ഈ മുട്ട കണ്ടെത്തിയിരുന്നു. എന്നാല്‍, ഇതിനുള്ളില്‍ ഭ്രൂണാവസ്ഥയിലുള്ള ദിനോസര്‍ കുഞ്ഞുണ്ടെന്ന്
ഇപ്പോഴാണ് കണ്ടുപിടിച്ചത്. 66 മുതല്‍ 77 ദശലക്ഷം വര്‍ഷം പഴക്കം ഈ മുട്ടയ്ക്കുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു.

ബേബി യിങ്ലിയാങ് എന്നാണ് ശാസ്ത്രജ്ഞര്‍ കുഞ്ഞിനു പേരിട്ടത്. മുട്ടയ്ക്കുള്ളില്‍ നിന്നും എല്ല് പുറത്തേക്ക് തള്ളി നില്‍ക്കുന്നത് കണ്ടതിനെ തുടര്‍ന്നാണ് ശാസ്ത്രജ്ഞര്‍ വിശദമായ പരിശോധന നടത്തിയത്. ഓവിറാപ്റ്റൊസോസറോ, അല്ലെങ്കില്‍ പല്ലില്ലാത്ത തെറോപൊഡോ എന്നീ രണ്ടു വര്‍ഗ്ഗങ്ങളില്‍ ഏതെങ്കിലുമായിരിക്കും ഈ കുട്ടി എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക