രാജ്യത്ത് സമസ്ത മേഖലയിലും നടപ്പിലാക്കുന്ന നവലിബറൽ നയങ്ങളുടെ ഭാഗമായി സഹ കരണമേഖലയിലും കോർപ്പറേറ്റ് താത്പര്യങ്ങൾ അടിച്ചേൽപ്പിക്കുന്ന പരിഷ്ക്കാരങ്ങളും നിയമനിർമ്മാ ണവുമാണ് കേന്ദ്രസർക്കാർ തുടർച്ചയായി നടത്തുന്നത്. നിത്യ ജീവിതത്തിൽ സർവ്വതല സ്പർശിയായ സഹകരണമേഖല നഗര, ഗ്രാമീണ പ്രദേശങ്ങളിലെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചുവരുന്നു.

   സഹകരണം സംസ്ഥാന വിഷയമായിട്ടും, ഭരണഘടനാവിരുദ്ധമായ ഇടപെടലിലൂടെ സഹകരണ മേഖലയെ കേന്ദ്രസർക്കാരിന്റെ പരിധിയിൽ കൊണ്ടുവരാനുള്ള പരിശ്രമങ്ങളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് കേന്ദ്രതലത്തിൽ സഹകരണ വകുപ്പിന് മന്ത്രാലയം രൂപീകരിക്കപ്പെട്ടത്. ഭരണഘടനാവിരുദ്ധമായ കേന്ദ്രസഹകരണ നിയമഭേദഗതിക്ക് സാധുതയില്ലെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കോടതികളിൽ നിന്നുള്ള തുടർച്ചയായ പ്രഹരങ്ങൾ വകവയ്ക്കാതെ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് ഭരണഘടന സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് കേന്ദ്രസർക്കാർ വീണ്ടും മുന്നോട്ടുപോവുകയാണ്. ഇത്തരത്തിൽ സഹകരണേ മേഖലയെ തകർക്കാൻ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നിപാടിനതിരെ കേരള NGO യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജോയിന്റ് രജിസ്ട്രാർ ഓഫീസിനു മുന്നിലും അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസുകൾക്കു മുന്നിലും പ്രകടനം നടത്തി. ജോയിന്റ് രജിസ്ട്രാർ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം കേരള NGO യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ക.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.വിവിധ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസുകൾക്കു മുന്നിൽ ജില്ലാ സെക്രട്ടറി കെ.എ. അൻവർ, പ്രസിഡന്റ് കെ.എസ്.ഷാനിൽ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ രാജമ്മ രഘു,ജോഷി പോൾ,ജോ: സെക്രട്ടറിമാരായ ആർ.ഹരികുമാർ,എസ്.ഉദയൻ,വൈ: പ്രസിഡന്റ് എൻ.ബി.മനോജ്, ട്രഷറർ കെ.വി.വിജു, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പാക്സൺ ജോസ് എന്നിവർ സംസരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫോട്ടോ: എറണാകുളം ജോ.രജിസ്ട്രാർ ഓഫീസിനു മുന്നിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.കെ. സുനിൽകുമാർ സംസാരിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക