പാലായ്ക്കു സമീപം പൈകയിലും കുറുവാ സംഘം എത്തിയതായി സംശയിക്കുന്നു. പൈകയിലെ പ്രിയ ഹോട്ടൽ ഉടമയുടെ വീടിന് സമീപമാണ് കഴിഞ്ഞദിവസം സംശയാസ്പദമായ നിലയിൽ ഒരു സംഘം എത്തിച്ചേർന്ന ദൃശ്യങ്ങൾ ലഭിച്ചത്. വീട്ടുകാർ ബഹളമുണ്ടാക്കിയതോടെ ഇവർ സ്ഥലം വിടുകയായിരുന്നു.

നേരത്തെ അതിരമ്പുഴയിൽ അടക്കം ഈ കൊള്ള സംഘത്തിൻറെ സാന്നിധ്യത്തെക്കുറിച്ച് സംശയം ഉയർന്നിരുന്നു. പോലീസ് നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്ന് എത്തിച്ചേരുന്ന കുപ്രസിദ്ധമായ മോഷണ സംഘമാണ് കുറുവ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം കുറുവ സംഘം എത്തി എന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ മുതലെടുപ്പു നടത്തുവാൻ സ്ഥിരം കള്ളന്മാർ വേഷപ്രച്ഛന്നരായി എത്തിയതാണ് എന്നും സംശയം ഉയരുന്നുണ്ട്. ഇതിനു കാരണമായി പറയുന്നത് സാധാരണഗതിയിൽ കുറുവ സംഘം മോഷണശേഷം രക്ഷപ്പെടാൻ എളുപ്പത്തിനു വേണ്ടി റെയിൽവേ ലൈനുകൾ കടന്നുപോകുന്ന ഭാഗങ്ങളിലാണ് മോഷണങ്ങൾ നടത്താറുള്ളത് എന്നതാണ്. ഏതായാലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക