വര്‍ഷത്തെ മിസ് കേരള മത്സരത്തില്‍ സൗന്ദര്യറാണി പട്ടം ചൂടിയത് കണ്ണൂര്‍ സ്വദേശി ഗോപിക സുരേഷ് ആണ്. മയക്കുമരുന്ന് ഉപയോ​ഗത്തെ ആസ്പദമാക്കിയുള്ള അവസാന ചോദ്യത്തിന് നല്‍കിയ ഉത്തരമാണ് ​ഗോപികയെ കിരീടത്തിലെത്തിച്ചത്. ഫൈനല്‍ റൗണ്ടിലെത്തിയ അഞ്ച് മത്സരാര്‍ത്ഥികള്‍ക്കും ഒരേ ചോദ്യം നല്‍കി ഇതിന് ഒരു മിനിറ്റില്‍ എഴുതുന്ന ഉത്തരമാണ് വിജയിയെ നിര്‍ണയിക്കുന്നത്.

ആരാണ് ഉത്തരവാദി? ​ഗോപികയുടെ ഉത്തരം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“ഇന്നത്തെ സാഹചര്യത്തില്‍ മയക്കുമരുന്നിന്റെ ദുരുപയോഗം വളരെ വ്യാപകമാണ്. നിങ്ങളുടെ അഭിപ്രായത്തില്‍ ആരാണ് ഇത്തരം പ്രവര്‍ത്തികളുടെ ഉത്തരവാദി. സര്‍ക്കാരാണോ, സമൂഹമാണോ അതോ വ്യക്തി തന്നെയാണോ?” എന്നതായിരുന്നു 2021 മിസ് കേരള വേദിയിലെ അവസാന ചോ​ദ്യം.

“എല്ലാത്തര വിദ്യാഭ്യാസവും സ്‌കൂള്‍ തലത്തില്‍ തുടങ്ങുന്നുവെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. സെക്‌സ് എഡ്യൂക്കേഷന്‍ പോലെതന്നെ മയക്കുമരുന്നുകള്‍ക്കെതിരെയുള്ള അവബോധവും സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കണം. ഇതേക്കുറിച്ച്‌ വലിയ ചര്‍ച്ചകള്‍ ഉണ്ടാകുകയും അതുവഴി ഇവയുടെ പാര്‍ശ്വഫലങ്ങളെക്കുറിച്ച്‌ ചെറുപ്പത്തില്‍ തന്നെ കുട്ടികള്‍ക്ക് തിരിച്ചറിയാന്‍ അവസരമൊരുക്കുകയും ചെയ്യണം”, ചോദ്യത്തിന് ഉത്തരമായി ​ഗോപിക നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.

വാഹനാപകടത്തില്‍ മരിച്ച മുന്‍ മിസ് കേരള അന്‍സി കബീറിന്റെയും റണ്ണറപ്പ് അ‍ഞ്ജന ഷാജന്റെയും ഓര്‍മകള്‍ക്കു മുന്നില്‍ പ്രാര്‍ഥനകളോടെയായിരുന്നു ഇന്നലെത്തെ മല്‍സര ഷോ ആരംഭിച്ചത്. എറണാകുളം സ്വദേശി ലിവ്യ ലിഫി ഫസ്റ്റ് റണ്ണറപ്പായി. തൃശൂര്‍ സ്വദേശിയും ഓസ്ട്രേലിയയില്‍ വിദ്യാര്‍ത്ഥിയുമായ ഗഗന ഗോപാല്‍ ആണ് സെക്കന്റ് റണ്ണറപ്പ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക