ഇസ്രായേലി സൈന്യത്തിലെ മുന്‍ ഉദ്യോഗസ്ഥയുടെ രൂപത്തില്‍ സെക്സ് ഡോള്‍ നിര്‍മ്മിച്ച കമ്ബനിക്കെതിരെ നിയമനടപടിക്കൊരുങ്ങി യുവതി. ലക്ഷക്കണക്കിന് ഫാന്‍സും, ഇന്‍സ്റ്റാഗ്രാമില്‍ അത്രതന്നെ ഫോളോവേഴ്സും ഉള്ള ഒരു ഇന്‍ഫ്ലുവന്‍സര്‍ കൂടിയായ യേല്‍ കോഹെന്‍ ആരിസിന്റെ രൂപത്തിലാണ് കമ്ബനി സെക്‌സ് ഡോള്‍ ഉണ്ടാക്കിയത്. ഡോള്‍ സ്റ്റുഡിയോ എന്ന കമ്ബനിക്കെതിരെയാണ് യേല്‍ കോഹെന്‍ ഇന്‍സ്റ്റാഗ്രാം വഴി പ്രതികരിച്ചത്.

എന്റെ അനുവാദം കൂടാതെ ഒരു വലിയ സെക്സ് ഡോള്‍ കമ്ബനി ഒരു പാവയെ ഉണ്ടാക്കി വില്പന നടത്തുന്നുവെന്നും അവര്‍ അതിന് യേല്‍ എന്ന് തന്റെ പേര് തന്നെ ഇട്ടിരിക്കുന്നതായും അവര്‍ പറയുന്നു. ഇത് കണ്ട് അമ്ബരന്ന് പോയെന്നും എങ്ങനെയാണ് ഇതിനോട് പ്രതികരിക്കേണ്ടത് എന്നറിയില്ലെന്നും അവര്‍ കുറിച്ചു. യുവ വനിതാ ഓഫീസറുടെ മുഖച്ഛായയില്‍ ഡോള്‍ ഉണ്ടാക്കിയ കമ്ബനി അവരുടെ ചുണ്ടിനു താഴെയുള്ള മറുക് പോലും അതേപടി പാവയ്ക്ക് നല്‍കിയിട്ടുണ്ട്. കമ്ബനിയെ തന്റെ പ്രതിഷേധം അറിയിച്ച യുവതി നിയമ നടപടിക്കും ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക