തിരുവനന്തപുരം: കൊവിഡ് വകഭേദം ‘ഒമൈക്രോണ്‍’ കണ്ടെത്തിയ സാഹചര്യത്തില്‍ കേരളത്തിന് കേന്ദ്ര മുന്നറിയിപ്പ് ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഈ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് ജാഗ്രത ശക്തമാക്കി. നിലവില്‍ പുതിയ വകഭേദത്തിന് വാക്‌സിന്‍ ഫലപ്രദമല്ലെന്നും മന്ത്രി പറഞ്ഞു.

‘ഒമൈക്രോണ്‍ വിനാശകാരിയായ വൈറസാണ്. 30ല്‍ അധികം മ്യൂട്ടേഷന്‍ ഇതിന് സംഭവിച്ചിട്ടുണ്ട്. പൊതുവില്‍ ഒരു ജാഗ്രത സ്വീകരിക്കേണ്ടതുണ്ട്. വിദേശത്ത് നിന്നും വരുന്നവരുടെ നിരീക്ഷണം ശക്തമാക്കും. നിലവിലുള്ള മുന്‍കരുതല്‍ നടപടികള്‍ തുടരും. എല്ലാവരും അതീവ ജാഗ്രത പുലര്‍ത്തണം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം’- മന്ത്രി അഭ്യര്‍ത്ഥിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം നേരത്തെ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഈ വകഭേദം ഏറ്റവും അപകടകാരിയായ വൈറസാണെന്ന് ലോകാരോഗ്യ സംഘടന രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രായേല്‍, ഹോങ്കോംഗ്, ബെല്‍ജിയം എന്നീ രാജ്യങ്ങളില്‍ ഒമൈക്രോണ്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. നിരീക്ഷണം ശക്തമാക്കണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക