തിരുവനന്തപുരം: കോട്ടയത്തു നിന്ന് കാണാതായ നാലു കുട്ടികളെ തിരുവനന്തപുരത്തു നിന്നും കണ്ടെത്തി. കഴിഞ്ഞ ദിവസം കോട്ടയത്തു നിന്ന് പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന നാല് പെണ്‍കുട്ടികളെ കാണാതാവുന്നത്. സഹോദരിമാരായ ഈ കുട്ടികളെ തമ്ബാനൂരിലെ ലോഡ്ജില്‍ നിന്നാണ് പൊലീസ് കണ്ടെത്തിയത്. കുട്ടികള്‍ നാടു വിടാന്‍ ഒരുങ്ങിയതായാണ് വിവരം. വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക