തൃശൂര്‍: തൃശൂര്‍ അതിരൂപതാ ആസ്ഥാനത്ത് വൈദികരുടെ പ്രതിഷേധം. ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ വൈദികര്‍ തടഞ്ഞുവെച്ചു. കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം നടന്നത്. എറണാകുളം അങ്കമാലി അതിരൂപതയില്‍ ഇത്തരത്തില്‍ പുതുക്കിയ കുര്‍ബാനക്രമം നടപ്പിലാക്കുന്നത് നീട്ടിവെച്ച സാഹചര്യത്തില്‍, അതേ തീരുമാനം തന്നെ തൃശൂര്‍ അതിരൂപതയും എടുക്കണം എന്ന ആവശ്യമാണ് വൈദികര്‍ മുന്നോട്ടുവെക്കുന്നത്.

പക്ഷെ ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഇതംഗീകരിക്കാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് വൈദികര്‍ ബിഷപ്പിനെ മുറിക്കുള്ളില്‍ തടഞ്ഞുവെക്കുകയായിരുന്നു. കുർബാന ക്രമ ഏകീകരണം നടപ്പാക്കണമെന്ന പിടിവാശിയാണ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി കൈകൊള്ളുന്നത്. എന്നാൽ എറണാകുളം അങ്കമാലി അതിരൂപത ഭരണ ചുമതലയുള്ള മാർ ആൻറണി കരിയിൽ സമവായം തേടണം എന്ന പക്ഷക്കാരനാണ് എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇതുമായി ബന്ധപ്പെട്ട് സീറോ മലബാർ സഭയിൽ തർക്കങ്ങൾ രൂക്ഷമാകുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക