ത്രിച്ചയില്‍ കാലി മോഷ്ടാക്കള്‍ കൊലപ്പെടുത്തിയ എസ് ഐ ഭൂമിനാഥന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച്‌ തമിഴ്നാട് സര്‍ക്കാര്‍. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ത്രിച്ചയില്‍ നിന്ന് തന്നെയുള്ള കന്ന്കാലി മോഷ്ടാക്കളാണ് ഭൂമിനാഥനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.

ത്രിച്ചി നവല്‍പാട്ടു പൊലീസ് സ്റ്റേഷനിലെ സ്പെഷ്യല്‍ അസിസ്റ്റന്റ് ഇന്‍സ്പെകടര്‍ ഭൂമിനാഥന്‍. ഇന്ന് ഞായറാഴ്ച പുലര്‍ച്ചെ രാത്രി പെട്രോളിങിനിടെയാണ് സംഭവം. രണ്ട് ബൈക്കുകളിലായി ആടുകളെ കടത്തി കൊണ്ട് പോകുന്ന മോഷ്ടക്കാള്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ പോകുവായിരുന്നു. തുടര്‍ന്ന് ഭൂമിനാഥന്‍ പൊലീസ് ബൈക്കില്‍ സംഘത്തെ പിന്തുടരുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചേസിനൊടുവില്‍ മോഷ്ടക്കാളെ പിടികൂടി. എന്നാല്‍ മോഷ്ടാക്കളില്‍ ഒരാള്‍ കൈയ്യില്‍ ഒളുപ്പിച്ചിരുന്ന അരിവാള്‍ ഉപയോഗിച്ച ഭുമിനാഥനെ തലയ്ക്കിട്ട് വെട്ടുകയായിരുന്നു. തുടര്‍ന്ന് രക്ഷപ്പെടുകയും ചെയ്തു. ഭൂമിനാഥന്‍ സംഭവ സ്ഥലത്ത് വെച്ച്‌ കൊല്ലപ്പെടുകയും ചെയ്തു. കീരാനൂര്‍ പൊലീസ് സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മുതര്‍ന്ന ഉദ്യോഗസ്ഥരായ DSP ഉള്‍പ്പെടെയുള്ളവര്‍ സംഭവ സ്ഥലത്തെത്തി. എസ്‌ഐയെ കൊലപ്പെടുത്തിയ നാല് പേരെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക