ആലപ്പുഴ: ആലപ്പുഴ ചാത്തനാട് ബോംബേറില്‍ കൊല്ലപ്പെട്ടത് നിരവധി കേസുകളില്‍ പ്രതിയായ യുവാവ്. അരുണ്‍ കുമാര്‍ എന്ന കണ്ണന്‍ ആണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.ഇയാള്‍ക്ക് 32 വയസ്സായിരുന്നു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ തുടര്‍ച്ചയായ സംഘര്‍ഷം അക്രമത്തില്‍ കലാശിക്കുകയായിരുന്നു.ഇന്നലെ രാത്രി ചാത്തനാട് ശ്മശാനത്തിന് സമീപം കിളിയന്‍ പറമ്ബില്‍ വെച്ചാണ് സംഭവം. ഏറ്റുമുട്ടല്‍ നടന്നതിന്റെ തൊട്ടടുത്താണ് കൊല്ലപ്പെട്ട കണ്ണന്‍ താമസിക്കുന്നത്. ചാത്തനാട് സ്വദേശിയായ മറ്റൊരു ഗുണ്ടാ നേതാവുമായി കഴിഞ്ഞ ദിവസങ്ങളില്‍ തര്‍ക്കം ഉണ്ടായിരുന്നു. അരുണ്‍ കുമാറിനെ അന്വേഷിച്ച്‌ ഒരു സംഘം വീടിനടുത്തുള്ള കളിയന്‍ പറമ്ബിലെ വഴിയില്‍ കാത്ത് നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് പ്രത്യാക്രമണം നടത്തുന്നതിനിടയിലാണ് ബോംബ് പൊട്ടിത്തെറിച്ചുള്ള മരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നാടന്‍ ബോബാണ് എന്നാണ് സൂചന. ഇരു വിഭാഗങ്ങളും തമ്മില്‍ നിരന്തരം സംഘര്‍ഷം നടക്കുന്ന മേഖലയായതിനാല്‍ തന്നെ അക്രമണം നടന്ന ശേഷം പോലീസ് എത്തിയ ശേഷം ആണ് ആളുകള്‍ പുറത്തേക്കിറങ്ങിയത്. ഉച്ചയോടെ അരുണിന്റെ കൂട്ടാളികള്‍ അലക്സ് എന്ന ഗുണ്ടാ സംഘാംഗത്തെ വെട്ടി പരുക്കേല്‍പ്പിച്ചിരുന്നു. പകപോക്കലിന്റെ ഭാഗമായി നടത്തിയ കൊലപാതകമാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. 2019 ല്‍ പോള്‍ എന്ന പോലീസുകാരനെ വെട്ടിയ കേസിലും പ്രതിയാണ് മരണപ്പെട്ട അരുണ്‍കുമാര്‍.ഗുണ്ടാസംഘത്തില്‍ പെട്ട കണ്ണന്‍ മരണത്തിന് മുമ്ബും മറ്റൊരു ഗുണ്ടയെ അക്രമിക്കാനായി പോയിരുന്നു. ഇയാളുടെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകളുണ്ടെന്ന് പോലീസ് പറയുന്നു. രാഹുല്‍ എന്ന മറ്റൊരു ഗുണ്ടയെ തേടിയാണ് കണ്ണന്‍്റെ സംഘം എത്തിയത്. എന്നാല്‍ തേടി വന്ന രാഹുലിനെ കാണാതായപ്പോള്‍ കണ്ണന്‍ പ്രകോപിതനായി.

ഇതിനെ തുടര്‍ന്ന് ആ സംഘത്തില്‍ പെട്ട മറ്റൊരു യുവാവിനെ കാണാനും കൂട്ടാളികളും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ സംഭവത്തില്‍ പോലീസ് ഇയാളെ അന്വേഷിച്ചെത്തിയെങ്കിലും അപ്പോഴേക്കും കടന്നുകളഞ്ഞിരുന്നു.ഇതിനു പിന്നാലെയാണ് രാത്രി ആക്രമണം നടന്നത്. എതിര്‍സംഘം ബോംബെറിഞ്ഞതാണോ അതോ കണ്ണന്‍്റെ കയ്യിലുണ്ടായിരുന്ന ബോംബ് തന്നെ പൊട്ടിയതാണോയെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല. സ്ഫോടനത്തില്‍ ഇയാളുടെ ശരീരം ചിന്നി ചിതറിയ നിലയിലാണുള്ളത്. ഈ സംഭവം കൂടി ആയതോടെ ഗുണ്ടാസംഘങ്ങളുടെ വിളയാട്ടത്തില്‍ ആകെ ഭീതിയിലായിരിക്കുകയാണ് നാട്ടുകാര്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക